Krishna’s Smile

KRSHNA’s SMILE

DKM Kartha

I don’t need precious jewels, I don’t crave colorful clothes
Shower on me just the light of Your enchanting Smile,  Hare!  Krshna!!!
 
I don’t need multi-level houses, I don’t crave jobs that bring celebrity
Shower on me just the kindness of Your Smile,  Hare!  Krshna!!!
 
I don’t need perfect beauty, I don’t crave high status connections
Shower on me just  the beauty of Your Smile, Hare!  Krshna!!!
 
I don’t need positions in big enterprises, I don’t crave golden borders in clothes
Shower on me just the compassion of Your Smile, Hare!  Krshna!!!
 
I don’t need the support of the mighty, I don’t crave fragrant unguents for the body
Shower on me just the tenderness of Your Smile, Hare!  Krshna!!!
 
I don’t need flower petals in my path, I don’t crave golden staircases in my hut
Shower on me just the cooling sweetness of Your Smile, Hare!  Krshna!!!
 
I don’t need beds where desire swells, I don’t crave stages where my fame fattens
Shower on my just the beauty of Your Smile, Hare!  Krshna!!!
 
I don’t need medals, I don’t crave Vaitaalika songs
Just fill my life with Your Smile, Bhagavan, Hare!  Krshna!!!
 
In Malayalam ………..
കൃഷ്ണ സ്മിതം 

 
ഡി. കെ. എം. കർത്താ        

വിലയേറിയ മണിയും വേണ്ടാ,  നിറമേറിയ തുണിയും വേണ്ടാ,
മിഴിവേറിയ പുഞ്ചിരി മാത്രം ചൊരിയൂ ഹരി കൃഷ്ണാ !

പല നിലയിൽ  വീടും വേണ്ടാ, പുകഴരുളും പണിയും വേണ്ടാ,
കനിവൂറിയ പുഞ്ചിരി മാത്രം ചൊരിയൂ ഹരി കൃഷ്ണാ !

ചന്തത്തിൻ തികവും വേണ്ടാ, ബന്ദ്ധത്തിൻ മികവും വേണ്ടാ,
ബന്ദ്ധുരമാം പുഞ്ചിരി മാത്രം ചൊരിയൂ ഹരി കൃഷ്ണാ !
 
പടയണിയിൽ  പദവികൾ വേണ്ടാ, പുടവകളിൽ കസവുകൾ വേണ്ടാ,
അൻപാർന്നൊരു   പുഞ്ചിരി മാത്രം ചൊരിയൂ ഹരി കൃഷ്ണാ !

പെരിയോരുടെ  താങ്ങും വേണ്ടാ, മണമേറിയ കുറിയും വേണ്ടാ,
കുളിരോലും പുഞ്ചിരി മാത്രം  ചൊരിയൂ ഹരി കൃഷ്ണാ !
 
വഴിയിൽ  പൂവിതളുകൾ വേണ്ടാ, കുടിയിൽ പൊൻ പടവുകൾ വേണ്ടാ,
ദയവാർന്നൊരു പുഞ്ചിരി മാത്രം ചൊരിയൂ ഹരി കൃഷ്ണാ !
 
മദമുണരും  ശയ്യകൾ വേണ്ടാ,  പെരുമ തരും വേദികൾ വേണ്ടാ,  
അഴകിയലും പുഞ്ചിരി മാത്രം  ചൊരിയൂ ഹരി കൃഷ്ണാ !

വീരോചിതശൃംഖല  വേണ്ടാ,  വൈതാളിക ഗാനം വേണ്ടാ,
ചിരിയായെൻ ഉയിരിൽ നിറയൂ, ഭഗവൻ  ഹരി കൃഷ്ണാ !